സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ പ്രായത്തട്ടിപ്പ് എല്ലുപരിശോധനയിൽ സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗത്തിൽ വ്യാജ പ്രായം കാണിച്ച് മത്സരിച്ചതായി തെളിഞ്ഞു. 14 വയസ്സിന് താഴെയുള്ളവർ മത്സരിക്കുന്ന സബ് ജൂനിയർ വിഭാഗത്തിൽ പങ്കെടുത്ത താരത്തിന് മെഡിക്കൽ റിപ്പോർട്ട് പ്രകാരം 15-നും 18-നും ഇടയിൽ പ്രായമുണ്ടെന്നാണ് എല്ലുപരിശോധനയിൽ സ്ഥിരീകരിച്ചിട്ടുള്ളത്.
സബ് ജൂനിയര്‍ ആൺകുട്ടികളുടെ 400 മീറ്ററിൽ പങ്കെടുക്കുന്ന വിദ്യാര്‍ഥിയുടെ പ്രായം സംബന്ധിച്ച് ഉയർന്ന പരാതിയില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി എന്‍. ഷംസുദ്ദീന്‍ നിര്‍ദേശം നല്‍കിയിരുന്നു.
കൂടുതൽ കണ്ടെത്തുക
സ്ഥലം കാണുക
ട്രാവൽ ഗൈഡ് വായിക്കൂ
ബീച്ചുകൾ കാണുക
കോട്ടയം കോരുത്തോട് സ്കൂളിലെ ഉത്തർപ്രദേശ് സ്വദേശിയായ വിദ്യാർഥിക്കെതിരേ കോതമംഗലം മാർ ബേസിൽ ഹയർസെക്കൻഡറി സ്കൂൾ അധികൃതരാണ് പരാതി നൽകിയത്.
മത്സരാർഥിക്ക് രണ്ട് ആധാർ കാർഡുകളും രണ്ടു വ്യത്യസ്ത ജനനത്തീയതി ഉണ്ടെന്നും പരാതിയിൽ പറയുന്നു. ഉത്തർപ്രദേശ് അത്‌ലറ്റിക് അസോസിയേഷനിൽ 2012ലെ ജനനത്തീയതിയിലാണ് വിദ്യാർഥിയുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ, ഇവിടെ 2014ലെ ജനനത്തീയതിയുള്ള ആധാർ കാർഡ് ഹാജരാക്കിയാണ് സബ് ജൂനിയർ വിഭാഗത്തിൽ മത്സരിച്ചതെന്ന് മാർ ബേസിൽ സ്കൂളിലെ കായിക മേധാവി ആരോപിച്ചിരുന്നു.



