കണ്ണൂർ: കണ്ണൂർ നഗരത്തിലെ എടിഎം കൗണ്ടറിൽ കവർച്ചാ ശ്രമം. എസ് എൻ പാർക്കിന് സമീപത്തെ കനറാ ബാങ്ക് എടിഎം കൗണ്ടറിലാണ് സംഭവം നടന്നത്. കവർച്ചയ്ക്കായി എത്തിയ ആളുടെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കൊൽക്കത്ത സ്വദേശിയെ കണ്ണൂർ ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.