ഇരിട്ടി: ഇരിട്ടി പയഞ്ചേരിമുക്കിൽ
വാഹനാപകടം. സഹാനി ആശുപത്രിക്ക് മുന്നിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ റോഡരികിൽ ബസ് കാത്തുനിന്ന ഒരാൾക്ക് പരിക്കേറ്റു.
രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാറുകൾ നിയന്ത്രണം വിട്ട് റോഡരികിലേക്ക് കയറുകയായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.