Keralam

ആദരണീയ രാഷ്ട്രപതി ശ്രീമതി.ദ്രൗപതി മുര്‍മു മിസോറാമിലേക്ക് യാത്ര തിരിച്ചു

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിന് ശേഷം ആദരണീയ രാഷ്ട്രപതി ദ്രൗപതി മുര്‍മു മിസോറാമിലേക്ക് യാത്ര തിരിച്ചു. പകല്‍ 11.35 ഓടെ യാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യന്‍ വായുസേനയുടെ പ്രത്യേക വിമാനത്തില്‍ രാഷ്ട്രപതി മിസോറാമിലേക്ക് തിരിച്ചത്.

ഏഴിമല നാവിക അക്കാദമിയിലെ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്ത് അഭിവാദ്യം സ്വീകരിച്ച ശേഷം പകല്‍ പതിനൊന്നു മണിയോടെയാണ് നാവികസേനാ ഹെലികോപ്ടറില്‍ രാഷ്ട്രപതി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്.

ആദരണീയ രാഷ്ട്രപതിയെ ബഹു. കേരള ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍, സി സദാനന്ദന്‍ മാസ്റ്റര്‍ എംപി, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി അശോക്, ഇന്ത്യന്‍ നാവിക അക്കാദമി പ്രിന്‍സിപ്പല്‍ റിയര്‍ അഡ്മിറല്‍ എസ് എം ഉറൂജ് അത്തര്‍, സിറ്റി പോലിസ് കമ്മീഷണര്‍ ബി വി വിജയ ഭരത് റെഡ്ഡി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് 11.35 ഓടെ രാഷ്ട്രപതിയേയും വഹിച്ചുള്ള വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button