District News
തലശ്ശേരി ടി.സി മുക്കിലെ തോട്ടിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി

തലശ്ശേരി : ടി.സി മുക്കിൽ മാളിയേക്കൽ തറവാടിന് മുന്നിലെ മായന്തോടിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ഇന്ന് രാത്രി 6.45-ഓടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. പ്രദേശത്ത് നിന്ന് രൂക്ഷമായ ദുർഗന്ധം വമിക്കുന്നുണ്ടെന്ന് ഒരു വഴിയാത്രക്കാരൻ തൊട്ടടുത്തുള്ള ചെരിപ്പ് കടയിൽ അറിയിക്കുകയായിരുന്നു.
തുടർന്ന് കടയിലെ ജീവനക്കാരൻ നടത്തിയ പരിശോധനയിലാണ് തോട്ടിൽ മൃതദേഹം കിടക്കുന്നത് കണ്ടെത്തിയത്. വിവരമറിഞ്ഞ് തലശ്ശേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. തലശ്ശേരി എസ്.ഐ രഞ്ജിത്തിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പിന്നീട് തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്



