പാനൂർ: മൂന്ന് മാസം പിന്നിട്ടിട്ടും കാണാതായ ശിവസൂര്യയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്. ശിവസൂര്യയെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.

ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ കരിയാട് പുളിയനമ്പ്രത്തെ ശിവസൂര്യയെ കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് കാണാതായത്. കുട്ടിയെ കണ്ടെത്താൻ വിവിധ അന്വേഷണ നടപടികൾ സ്വീകരിച്ചെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല.

അന്വേഷണം മൂന്ന് മാസം പിന്നിട്ടിട്ടും എങ്ങുമെത്താത്ത സാഹചര്യത്തിലാണ് കൂടുതൽ പേരിലേക്ക് വിവരമെത്തിച്ച് ശിവസൂര്യയെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
ശിവസൂര്യയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ സംഘത്തെ അറിയിക്കണമെന്നാണ് നിർദേശം.

By Admin

Leave a Reply

Your email address will not be published. Required fields are marked *