പഴയങ്ങാടി: കണ്ണൂർ പഴയങ്ങാടിയിൽ വീണ്ടും ജനങ്ങളെ ഭീതിയിലാഴ്ത്തി വൻ കവർച്ച. പൂട്ടിയിട്ട വീടിന്റെ വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ 12 പവൻ സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള ഡയമണ്ട് കമ്മലുകളും കവർന്നു. അടുത്തില സ്വദേശിയായ വി. സുരേഷിന്റെ സഹോദരിയുടെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടുകാർ പുറത്തുപോയിരുന്ന സമയം നോക്കിയാണ് മോഷ്ടാക്കൾ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. വീട്ടുകാർ പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് വീട് തകർത്ത നിലയിലും സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലും കണ്ടെത്തിയത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും വിലയേറിയ ഡയമണ്ട് കമ്മലുകളും നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചത്. ഉടൻ തന്നെ വിവരം പഴയങ്ങാടി പൊലീസിനെ അറിയിക്കുകയായിരുന്നു.
വീട്ടുകാർ പുറത്തുപോയ കൃത്യമായ സമയവും, ആഭരണങ്ങൾ അലമാരയിൽ സൂക്ഷിച്ചിരുന്ന വിവരവും വ്യക്തമായി അറിയാവുന്നവരാണ് മോഷണത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുള്ളതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സമീപകാലത്ത് വീട്ടിൽ വന്നുപോയവരെയും മുൻ കുറ്റവാളികളെയും കേന്ദ്രീകരിച്ച് പ്രത്യേക പൊലീസ് സംഘം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

By Admin

Leave a Reply

Your email address will not be published. Required fields are marked *