കണ്ണൂർ – കൂത്തുപറമ്പ റോഡിലെ ആഡൂർ പാലത്തിനടുത്ത് സ്വകാര്യ ബസ് പുറകിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ ദാരുണമായി മരിച്ചു. മുണ്ടയോട് വയൽ പുരയിൽ പി സരസനാണ് (54) മരിച്ചത്. ഇന്ന് രാവിലെ 7.10 ന് കൂത്തുപറമ്പിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന നബീൽ ബസ് മുൻപിലുണ്ടായ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു റോഡിലേക്ക് തെറിച്ചു വീണു ഗുരുതരമായി പരുക്കേറ്റ സരസൻ തൽക്ഷണം മരിച്ചു.
എടക്കാട് പൊലിസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. സി.പി എം സംസ്ഥാന കമ്മിറ്റി അംഗം പി. ശശിയുടെ സഹോദരനാണ് സരസൻ . കണ്ണൂർ പിള്ളയാർ കോവിലിലെ ജീവനക്കാരനാണ് രാവിലെ ജോലിക്ക് പോകവേയാണ് അപകടം. സ്വകാര്യബസിൻ്റെ അമിത വേഗതയാണ് അപകട കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഭാര്യ : അനിഷ . മകൾ: നന്ദന ( വിദ്യാർത്ഥിനി ):
സഹോദരങ്ങള്‍: പി.ശശി (CPIM സംസ്ഥാന കമ്മറ്റി അംഗം), സതീശൻ, ഉഷ, വിനോദൻ (റിട്ട.സബ്ബ് ഇൻസ്പെക്ടർ), ഷീല, ശ്രീജ.
ശവസംസ്ക്കാരം വൈകുന്നേരം 5 മണിക്ക് പെരളശ്ശേരി പഞ്ചായത്ത് ശ്മശാനത്തില്‍ (കുഴിക്കിലായി).