മട്ടന്നൂരിൽ സ്തനാർബുദ ബോധവത്കരണ ക്ലാസ്

സ്തനാർബുദത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനും രോഗം നേരത്തേ കണ്ടെത്തുന്നതിന്റെ പ്രാധാന്യം അറിയിക്കുന്നതിനുമായി മട്ടന്നൂർ മിഷൻ ആശുപത്രിയിൽ സ്തനാർബുദ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 28നു രാവിലെ 10 നു നടക്കുന്ന പരിപാടി ഐഎംഎ കൂത്തുപറമ്പും എച്ച് എൻ സി ഹെൽത്ത് കെയർ ഗ്രൂപ്പും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.
മലബാർ കാൻസർ സെന്റർ തലശേരിയിലെ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗത്തിലെ ഡോ. നീതു ക്ലാസിന് നേതൃത്വം നൽകും. സ്തനാർബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ, സ്വയം പരിശോധനയുടെ പ്രാധാന്യം, രോഗം നേരത്തേ തിരിച്ചറിയാനുള്ള മാർഗങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ച് ക്ലാസിൽ വിശദീകരിക്കും. രോഗവുമായി ബന്ധപ്പെട്ട സംശയങ്ങൾ വിദഗ്ധരോട് ചോദിച്ചറിയാനും അവസരമുണ്ടാകും.
ഐഎംഎ പ്രസിഡന്റ് ഡോ. ചസ്മ, സെക്രട്ടറി ഡോ. സദീക്ക സാജിദ്, സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. പി. ഗീത, എച്ച് എൻസി ഹെൽത്ത് കെയർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഷിജാസ് മംഗലത്ത്, അക്കൗണ്ട്സ് ഹെഡ് സി.പി.നജീബ്, അഡ്മിനിസ്ട്രേറ്റർമാരായ എം.വി.ഗോപൻ, വി.പി.സജീർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക്: 9072366221, 7025142220, 0490 2471220.