തിരുവനന്തപുരം: പി എസ് സി ചെയർമാൻ എം ആർ ബൈജുവിനെതിരേ വീണ്ടും മൊഴി നൽകി പി എസ് സി സെക്രട്ടറി. പി എസ് സി ചെയർമാൻ എം ആർ ബൈജു സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കുന്നതായാണ് പി എസ് സി സെക്രട്ടറി വീണ്ടും മൊഴി നൽകിയത്. എന്തെങ്കിലും വിവാദമുണ്ടായാൽ ഉദ്യോഗസ്ഥരെ പഴിക്കുന്നതാണ് പി എസ് സി ചെയർമാന്റെ രീതിയെന്നും പി എസ് സി സെക്രട്ടറി ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിലുണ്ട്.

അഡീഷണൽ സെക്രട്ടറി ഹരിയും ചെയർമാനായ എം ആർ ബൈജുവും ചേർന്നാണ് തീരുമാനങ്ങളെടുക്കുന്നത്. ഒരു കൂടിയാലോചനകളുമില്ലാതെയാണ് ചെയർമാൻ തീരുമാനങ്ങളെടുക്കുക. എന്തെങ്കിലും വിവാദമുണ്ടായാൽ ഉദ്യോഗസ്ഥരെ പഴിചാരുമെന്നും സെക്രട്ടറി നൽകിയ മൊഴിയിലുണ്ട്. പി എസ് സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇത് രണ്ടാംതവണയാണ് പി എസ് സി സെക്രട്ടറി പി എസ് സി ചെയർമാനെതിരേ മൊഴി നൽകുന്നത്

By Admin

Leave a Reply

Your email address will not be published. Required fields are marked *